ജർമ്മനിയിലും സ്ലോവാക്യയിലുമായി ഓഫീസുകൾ തുറന്ന് എൻകോർ

Thursday 23 February 2023 1:49 AM IST

തിരുവനന്തപുരം: ടെക്‌നോപാർക്ക് ആസ്ഥാനമായി 2017ൽ പ്രവർത്തനം ആരംഭിച്ച എൻകോർ ടെക്‌നോളജീസ് എന്ന മലയാളി ഐ.ടി കമ്പനി ജർമ്മനിയിലും സ്ലോവാക്യയിലുമായി ഓഫീസുകൾ തുറന്ന് പ്രവർത്തനം യൂറോപ്പിലേക്കും വ്യാപിപ്പിച്ചു. ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. എൻകോർ ടെക്‌നോളജീസിന്റെ ടെക്‌നോപാർക്കിലെ പുതിയ ഓഫീസും മന്ത്രി ഉദ്ഘാടനം ചെയ്തു. ടെക്‌നോപാർക്ക് സി.ഇ.ഒ സഞ്ജീവ് നായർ സന്നിഹിതനായി. കാർണിവൽ ബിൽഡിംഗിലെ ഒന്നാം നിലയിലാണ് പുതിയ ഓഫീസ്.

എൻകോർ ടെക്‌നോളജീസ് ആരോഗ്യ മേഖലയിലാണ് സാങ്കേതിക സേവനങ്ങൾ നൽകുന്നത്. നിലവിൽ അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ സേവനം ലഭ്യമാക്കുന്നുണ്ട്.

ആരോഗ്യ മേഖലയിലെ ഐ.ടി സൊല്യൂഷനുകളിൽ മികച്ച സേവനദാതാക്കളായി വളരാൻ കഴിഞ്ഞ ആറുവർഷം കൊണ്ട് എൻകോറിന് കഴിഞ്ഞെന്ന് കമ്പനി സ്ഥാപകരായ രാകേഷ് രാമചന്ദ്രൻ, നൈഗിൽ ജോസഫ്, രതീഷ് കുമാർ എന്നിവർ പറഞ്ഞു.

'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഇമേജ് പ്രോസസിംഗ് മേഖലകളിലെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി കൂടുതൽ വിപണികളിലേക്കും കടക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Advertisement
Advertisement