പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയ പ്രതി പിടിയിൽ

Thursday 23 February 2023 2:51 AM IST

ഓ​ച്ചി​റ: സാ​മൂ​ഹ്യ മാ​ദ്ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂർ​ത്തി​യാ​കാ​ത്ത പെൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി ന​ഗ്‌​ന​ദൃ​ശ്യ​ങ്ങൾ കൈ​ക്ക​ലാ​ക്കി​യ പ്ര​തി പോ​ലീ​സ് പി​ടി​യിൽ.

ക്ലാ​പ്പ​ന അ​പ്പ​ത്ത് വീ​ട്ടിൽ മു​ഹ​മ്മ​ദ് സൂ​ഫി​യാനാ​ണ് ഓ​ച്ചി​റ പൊ​ലീ​സിന്റെ പി​ടി​യി​ലാ​യ​ത്. 2021ലാ​ണ് കേ​സി​നാ​സ്​പ​ദ​മാ​യ സം​ഭ​വം. വ്യാ​ജ സാ​മൂ​ഹ്യ മാ​ദ്ധ്യ​മ അ​ക്കൗ​ണ്ട് വ​ഴി ഇ​യാൾ പ്രാ​യ​പൂർ​ത്തി​യാ​കാ​ത്ത പെൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താക്കി വി​വാ​ഹ വാ​ഗ്​ദാ​നം നൽ​കി ന​ഗ്‌​ന​ദൃ​ശ്യ​ങ്ങൾ കൈ​ക്ക​ലാ​ക്കി. ഇ​തി​ന് ശേ​ഷം ഇ​യാൾ പെൺ​കു​ട്ടി​യു​മാ​യി അ​ക​ന്ന​തി​നെ തു​ടർ​ന്ന് പെൺ​കു​ട്ടി ഓ​ച്ചി​റ പൊ​ലീ​സ് സ്റ്റേ​ഷ​നിൽ പ​രാ​തി നൽകി. ഇ​തി​നോ​ട​കം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി​യെ പി​ടി​കൂ​ടാൻ ക​ഴി​യാ​തി​രു​ന്ന​തി​നെ തു​ടർ​ന്ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ നിർ​ദേ​ശ​പ്ര​കാ​രം ഇ​യാൾ​ക്കാ​യി ലു​ക്ക് ഔ​ട്ട് സർ​ക്കു​ലർ പു​റ​പ്പെ​ടു​വിച്ചു. ഇ​തിന്റെ അ​ടി​സ്ഥാ​ന​ത്തിൽ വി​ദേ​ശ​ത്ത് നി​ന്ന് നാ​ട്ടി​ലെ​ത്തി​യ പ്ര​തി​യെ നെ​ടു​മ്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മി​ഗ്രേ​ഷൻ വി​ഭാ​ഗം ത​ട​ഞ്ഞുവ​യ്​ക്കു​ക​യും പൊലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. ഓ​ച്ചി​റ പൊലീ​സ് ഇൻ​സ്‌​പെ​ക്ടർ നി​സാ​മു​ദ്ദീന്റെ നേ​തൃ​ത്വ​ത്തിൽ എ​സ്.ഐ നി​യാ​സ് സി.പി.ഒമാ​രാ​യ ക​നീ​ഷ്, അ​നി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെയ്ത​ത്.