രണ്ടു പതിറ്റാണ്ടോളം കലാഭവനിൽ

Thursday 23 February 2023 4:12 AM IST

കൊച്ചി: ​ആ​റാം​ ​ക്ലാ​സി​ൽ​ ​പ​ഠി​ക്ക​വേ​ ​കൊ​ച്ചി​​​ൻ​ ​ക​ലാ​ഭ​വ​നി​​​ൽ​ ​നൃ​ത്ത​ ​പ​ഠ​ന​ത്തി​​​നെ​ത്തി​​യതോടെയാണ് സുബി സുരേഷ് കലാരംഗത്തേക്ക് ചുവടുവച്ചത്.​ തൃ​പ്പൂ​ണി​ത്തു​റ​ ​ശ്രീ​വെ​ങ്കി​ടേ​ശ്വ​ര​ ​സ്കൂ​ൾ,​ ​എ​റ​ണാ​കു​ളം​ ​ഗ​വ.​ ​ഗേ​ൾ​സ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ,​ ​എ​റ​ണാ​കു​ളം​ ​സെ​ന്റ് ​തെ​രേ​സാ​സ് ​കോ​ളേ​ജ് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു​ ​വി​ദ്യാ​ഭ്യാ​സം.

​ര​ണ്ട് ​പ​തി​​​റ്റാ​ണ്ടോ​ളം​ ​ക​ലാ​ഭ​വ​ൻ​ ​വേ​ദി​​​ക​ളി​​​ൽ​ ​നി​​​റ​ഞ്ഞു.​ ​വൈ​കാ​തെ​ ​ടെ​ലി​വി​ഷ​ൻ​ ​സീ​രി​യ​ലു​ക​ൾ,​ ​റി​യാ​ലി​റ്റി​ ​ഷോ​ക​ൾ​ ​എ​ന്നി​വ​യി​ലേ​ക്ക് ​ക​ട​ന്നു.​ ​ഏ​ഷ്യാ​നെ​റ്റി​​​ലെ​ ​സി​നി​മാ​ല,​ ​സൂ​ര്യ​ ​ടി.​വി​യി​ലെ​ ​കു​ട്ടി​പ്പ​ട്ടാ​ളം​ ​എ​ന്നി​വ​ ​ഹി​റ്റാ​യി. 2006​ൽ​ ​രാ​ജ​സേ​ന​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ക​ന​ക​സിം​ഹാ​സ​ന​ത്തി​ലൂ​ടെ​യാ​യി​രു​ന്നു​ ​സി​നി​മ​യി​ലെ​ ​അ​ര​ങ്ങേ​റ്റം.​ ​പ​ഞ്ച​വ​ർ​ണ​ത്ത​ത്ത,​ ​ഡ്രാ​മ,​ 101​ ​വെ​ഡിം​ഗ്,​ ​ഗൃ​ഹ​നാ​ഥ​ൻ,​ ​കി​ല്ലാ​ഡി​ ​രാ​മ​ൻ,​ ​ല​ക്കി​ ​ജോ​ക്കേ​ഴ്‌​സ്,​ ​എ​ൽ​സ​മ്മ​ ​എ​ന്ന​ ​ആ​ൺ​കു​ട്ടി,​ ​ത​സ്‌​ക​ര​ ​ല​ഹ​ള,​ ​ഹാ​പ്പി​ ​ഹ​സ്ബ​ൻ​ഡ്‌​സ്,​ ​ഡി​റ്റ​ക്ടീ​വ്,​ ​ഡോ​ൾ​സ് ​തു​ട​ങ്ങി​ ​ഇ​രു​പ​തി​ലേ​റെ​ ​സി​നി​മ​ക​ളി​ൽ​ ​വേ​ഷം​ ​ചെ​യ്തു. സു​ബി​യു​ടെ​ ​നി​ര്യാ​ണ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ,​​​ ​ന​ട​ൻ​മാ​രാ​യ​ ​മോ​ഹ​ൻ​ ​ലാ​ൽ,​ ​മ​മ്മൂ​ട്ടി,​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ,​​​ ​പൃ​ഥ്വി​രാ​ജ് ​തു​ട​ങ്ങി​ ​പ്ര​മു​ഖ​ർ​ ​അ​നു​ശോ​ചി​ച്ചു.