കെ.എം.പി.എ സെമിനാർ

Friday 24 February 2023 12:31 AM IST

കൊച്ചി: കേരള മാസ്റ്റർ പ്രിന്റേഴ്‌സ് അസോസിയേഷന്റെ (കെ.എം.പി.എ) പ്രിന്റ് ആൻഡ് ബിയോണ്ട് സെമിനാർ നാളെ രാവിലെ 9.30ന് റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കും. സഫാരി ടി.വി എം.ഡി സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്യും. കെ.എം.പി.എ സംസ്ഥാന പ്രസിഡന്റ് ലൂയിസ് ഫ്രാൻസിസ് അദ്ധ്യക്ഷത വഹിക്കും. പ്രഗതി ഓഫ്‌സെറ്റ് ചെയർമാൻ നരേന്ദ്ര പരുചുരി, ദീൻബന്ധു ഛോട്ടുറാം യൂണിവേഴ്‌സിറ്റി വി.സി പ്രൊഫ. രാജേന്ദ്ര കുമാർ അനായത്ത്, മനു ചൗധരി (സി.ഡി.സി പ്രിന്റേഴ്‌സ്), കെ.സെൽവകുമാർ (ലൗലി ഓഫ്‌സെറ്റ് പ്രിന്റേഴ്‌സ്), രാമു രാമനാഥൻ (പ്രിന്റ് വീക്ക് ഇന്ത്യ) എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.

Advertisement
Advertisement