കാറൽമണ്ണ തിരുമുല്ലപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ ഉത്സവാഘോഷങ്ങൾ തുടങ്ങി
Friday 24 February 2023 12:40 AM IST
ചെർപ്പുളശ്ശേരി: കാറൽമണ്ണ തിരുമുല്ലപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവാഘോഷങ്ങൾക്ക് കൊടിയേറി. ചുറ്റുവിളക്ക്, ഭക്തി പ്രഭാഷണം, കേളി, ആചാര്യവരണം, മുളയിടൽ എന്നിവയ്ക്കു ശേഷമായിരുന്നു കൊടിയേറ്റ്. തന്ത്രിമാരായ പെരുമ്പടപ്പ് ഹൃഷികേശൻ സോമയാജിപ്പാട്, മേൽമുണ്ടയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ കാർമ്മികത്വം വഹിച്ചു. തുടർന്ന് നൃത്തനൃത്ത്യങ്ങളും അരങ്ങേറി. താന്ത്രിക ചടങ്ങുകൾക്കൊപ്പം ക്ഷേത്ര കലകൾക്കും പ്രാധാന്യം നൽകിയാണ് ഉത്സവം കൊണ്ടാടുന്നത്. സോപാന സംഗീതം, തായമ്പക, തിരുവാതിരക്കളി, ഓട്ടൻതുള്ളൽ, സംഗീതക്കച്ചേരി തുടങ്ങിയ പരിപാടികൾ വിവിധ ദിവസങ്ങളിലായി അരങ്ങേറും. 28ന് പള്ളിവേട്ട, മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ നയിക്കുന്ന മേളം എന്നിവയുണ്ടാകും. മാർച്ച് 1 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.