ആസ്റ്റർ ഫാർമസി ശാഖ എളമക്കരയിൽ
Friday 24 February 2023 12:16 AM IST
കൊച്ചി: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ഫാർമസ്യൂട്ടിക്കൽ വിഭാഗമായ ആസ്റ്റർ ഫാർമസിയുടെ 250-ാമത് ശാഖ എളമക്കര പുന്നയ്ക്കലിൽ പ്രവർത്തനമാരംഭിച്ചു. മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആസ്റ്റർ ഫാർമസിയുടെ ഉപഭോക്താക്കൾക്ക് പ്രത്യേക പ്രിവിലേജ് കാർഡ് നൽകും. ഇതിലൂടെ ആസ്റ്റർ ഹോസ്പിറ്റലുകളിലെ ആരോഗ്യ സേവനങ്ങളിൽ നിശ്ചിത ശതമാനം ഇളവുകൾ ലഭിക്കുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ കേരളാ തമിഴ്‌നാട് റീജിയണൽ ഡയക്ടർ ഫർഹാൻ യാസിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആസ്റ്ററിന്റെ കേരളത്തിലെ 75-ാമത് ഫാർമസിയാണിത്. കേരളത്തിൽ 500 എണ്ണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 23 മാസത്തിനുള്ളിലാണ് 250 ഫാർമസികൾ എന്ന നേട്ടത്തിലെത്തുന്നത്.