ഇൻഫോപാർക്കിന് ഉയർന്ന റേറ്റിംഗ്
Friday 24 February 2023 12:44 AM IST
കൊച്ചി: ധനകാര്യ സ്ഥാപനങ്ങൾക്ക് ക്രിസിൽ (ക്രെഡിറ്റ് റേറ്റിംഗ് ഇൻഫർമേഷൻ സർവീസ് ഒഫ് ഇന്ത്യ ലിമിറ്റഡ്) നൽകുന്ന റേറ്റിംഗിൽ എ മൈനസിൽ നിന്ന് ഇൻഫോപാർക്ക് എ സ്റ്റേബിൾ അംഗീകാരത്തിലേയ്ക്ക് ഉയർന്നു. സാമ്പത്തികനിലയിൽ കൃത്യമായ പുരോഗതി കാത്തുസൂക്ഷിക്കുകയും സർക്കാരിന്റെ സഹായത്തോടെ പദ്ധതികളിലേക്ക് കൃത്യമായി പണം ചെലവിടുകയും ഭാവിയെ മുൻനിറുത്തി നടപ്പാക്കുകയും ചെയ്യുന്നത് പരിഗണിച്ചാണ് അംഗീകാരം. മികച്ച നിലയിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനമെന്ന നിലയിൽ ഇൻഫോപാർക്കിന് ലഭിക്കുന്ന അംഗീകാരമാണിത്. ധനകാര്യരംഗത്തെ ഇൻഫോപാർക്കിന്റെ കൃത്യമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് നേട്ടമെന്ന് സി.ഇ.ഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. ഇൻഫോപാർക്കിന്റെ സാമ്പത്തിക ക്രയവിക്രയങ്ങൾ സുതാര്യമാണ്. അഭിമാനാർഹമായ അംഗീകാരം മുന്നോട്ടുള്ള യാത്രയിൽ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.