ചിറ്റൂർ ഗവ: കോളേജിൽ ദേശീയ ലൈബ്രറി ശിൽപശാല

Friday 24 February 2023 12:49 AM IST

ചിറ്റൂർ: വായന ജീവിതാവസാനംവരെ തുടരേണ്ട സപര്യയാണെന്നും ശാസ്ത്രത്തിന്റേയും സംസ്‌കാരത്തിന്റേയും പുരോഗതിക്ക് അതനിവാര്യമാണെന്നും കളമശ്ശേരി രാജഗിരി കോളേജ് പ്രൊഫസറും ലൈബ്രറി സയൻസ് വകുപ്പുമേധാവിയുമായ ഡോ. എ.ടി.ഫ്രാൻസീസ് പറഞ്ഞു. ദേശീയ ലൈബ്രറി ശില്പശാല ' എൻ സെന്റർ 75' ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗവ. കോളേജ് ചിറ്റൂരിൽ നാഷണൽ അക്കാഡമി ഒഫ് സയൻസ് ഇന്ത്യ, ഗവ. ഓഫ് ഇന്ത്യ, അക്കാഡമിക്ക് ലൈബ്രറി അസോസിയേഷൻ, രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസ് എന്നിവയുടെ സഹകരണത്തോടെ കോളേജ് സെൻട്രൽ ലൈബ്രറിയാണ് ശില്പശാല സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ടി.രജി ഉദ്ഘാടനം നിർവഹിച്ചു. യു.ജി.സി ലൈബ്രേറിയൻ കെ.ആർ.സുരേഖ, ഡോ.എസ്. മനുചക്രവർത്തി, ഡോ.പി.മുരുകൻ, പി.പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. രണ്ടു സെഷനുകളിലായി 'വായനയിലൂടെ ശാസ്ത്രത്തെയും സമൂഹത്തെയും രൂപപ്പെടുത്തുക' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായും അദ്ധ്യാപകർക്കും ലൈബ്രേറിയന്മാർക്കും ഗവേഷകർക്കും 'പ്ലജിയാരിസം ആൻഡ് അക്കാഡമിക് റൈറ്റിംഗ് എന്ന വിഷയത്തിലും ഡോ.എ.ടി. ഫ്രാൻസിസ് ക്ലാസുകൾ നടത്തി.