മൈജിയിലും മൈജി ഫ്യൂച്ചറിലും ബിഗ് സേവ് എ.സി ഫെസ്‌റ്റ്

Friday 24 February 2023 3:07 AM IST

കോഴിക്കോട്: പ്രമുഖ ഹോം അപ്ളയൻസസ് ആൻഡ് ഡിജിറ്റൽ ഗാഡ്‌ജറ്റ്‌സ് ശൃംഖലയായ മൈജി എ.സികൾക്കായി നടത്തുന്ന ബിഗ് സേവ് എ.സി ഫെസ്‌റ്റിന് തുടക്കമായി. ബ്ലൂസ്‌റ്റാർ, എൽജി., ലോയ്ഡ്, വോൾട്ടാസ്, ഗോദ്‌റെജ്, സാംസംഗ്, ഡൈകിൻ, വേൾപൂൾ, ബി.പി.എൽ., നെസ്‌ട്രോൺ, ഹയർ തുടങ്ങിയ ബ്രാൻഡുകളുടെ എ.സി മികച്ച ഓഫറുകളോടെ സ്വന്തമാക്കാം.

മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ പ്രത്യേകം സജ്ജീകരിച്ച ഏരിയയിലാണ് ഫെസ്‌റ്റ്. ഒരു രൂപയ്ക്ക് എ.സി വാങ്ങാവുന്ന പ്രത്യേക ഫിനാൻസ് ഓഫറുണ്ട്. പഴയ എ.സിക്ക് പകരം എക്‌സ്‌ചേഞ്ച് ഓഫറിലൂടെ പുതിയത് വാങ്ങാം. തിരഞ്ഞെടുക്കപ്പെടുന്ന മോഡലുകൾക്കൊപ്പം സ്‌റ്റെബിലൈസർ സൗജന്യം.