ചെറുവയൽ രാമനെ ആദരിക്കും

Friday 24 February 2023 12:12 AM IST
raman

കോഴിക്കോട്: ശിവാനന്ദയോഗ വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ പത്മശ്രീ ജേതാവും നെല്ല് വിത്ത് സംരംഭകനുമായ വയനാട് സ്വദേശി ചെറുവയൽ രാമനെ ആദരിക്കൽചടങ്ങും ശിവാനന്ദയോഗ വിദ്യാപീഠം ആചാര്യ സുരേഷ് യോഗി രചിച്ച യോഗാമൃതം എന്ന പുസ്തകത്തിന്റെ പ്രകാശനവും സംഘടിപ്പിക്കുന്നു. 28ന് വൈകീട്ട് അഞ്ചിന് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എം.കെ. രാഘവൻ എം.പി ചെറുവയൽ രാമനെ പൊന്നാട അണിയിച്ച് ആദരിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പി.ആർ.നാഥൻ അദ്ധ്യക്ഷത വഹിക്കും. സ്വാമി വിവേകാമൃതാനന്ദപുരി ഭദ്രദീപം തെളിയിക്കും. കുമ്മനം രാജശേഖരൻ പുസ്തകപ്രകാശനം നടത്തും. പി.കെ.ഗോപി പുസ്തകം ഏറ്റുവാങ്ങും. എം.ബാലകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തും. ആചാര്യ സുരേഷ് യോഗി മറുപടി പ്രസംഗം നടത്തും. വാർത്താസമ്മേളനത്തിൽ വത്സൻ നെല്ലിക്കോട്, ആചാര്യ സുരേഷ് യോഗി, പി.ദിനേശൻ, ടി.കെ. സുധാകരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.