ബ്ളാക്ക് ഫംഗസിനെതിരെ അണുതൈലം ഫലപ്രദമെന്ന് പതഞ്ജലി ശാസ്ത്രജ്ഞർ
Friday 24 February 2023 3:15 AM IST
ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് രോഗത്തിനെതിരെ ആയുർവേദ നേസൽ ഡ്രോപ്പായ അണുതൈലം ഫലപ്രദമാണെന്ന് പതജ്ഞലി റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിലെ ശാസ്‌ത്രജ്ഞർ നൂതന ശാസ്ത്രസാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തി. ആയിരത്തിലേറെ വർഷങ്ങളായി ഉപയോഗിക്കുന്നതും ഉത്കൃഷ്‌ടവുമായ ആയുർവേദ ഔഷധമാണ് അണുതൈലമെന്ന് പതഞ്ജലി ശാസ്ത്രജ്ഞർ വ്യക്തമാക്കി.
ആയുർവേദത്തിന്റെ പ്രാധാന്യം അരക്കിട്ടുറപ്പിക്കുന്ന ഈ നിർണായക കണ്ടെത്തൽ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സറ്റിയുടെ 'ലെറ്റേഴ്‌സ് ഇൻ അപ്ലൈഡ് മൈക്രോബയോളജി" ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ജേണലിൽ ആയുർവേദ ഔഷധസസ്യങ്ങളുടെ നാമം ദേവനാഗരി ലിപിയിൽ സംസ്കൃതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ചരിത്രത്തിൽ ആദ്യമാണെന്നും അഭിമാനാർഹമാണെന്നും പതഞ്ജലി അധികൃതർ പറഞ്ഞു.