ഇസാഫ് സ്ത്രീരത്ന പുരസ്‌കാരത്തിന് അപേക്ഷിക്കാം

Friday 24 February 2023 2:31 AM IST

കൊച്ചി: ഇസാഫ് ഫൗണ്ടേഷന്റെ സ്‌ത്രീരത്ന ദേശീയ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഈമാസം 28നകം നാമനിർദേശം സമർപ്പിക്കാം. പ്രതികൂല സാഹചര്യങ്ങളെ ചെറുത്ത് തൊഴിൽ രംഗത്തും സമൂഹത്തിലും സ്വന്തം ഇടം കണ്ടെത്തുകയും ജനജീവിതത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്ത വനിതകൾക്കാണ് പുരസ്‌കാരം.

സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം, സാമൂഹികസേവനം, സുസ്ഥിര ഉപജീവനം, ലിംഗസമത്വം, ആരോഗ്യം, കായികം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരെയാണ് പരിഗണിക്കുക. അർഹതയുള്ളവരെ മറ്റുള്ളവർക്കും നാമനിർദേശം ചെയ്യാം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജേതാവിനെ മാർച്ച് 8ന് പ്രഖ്യാപിക്കും. മാർച്ച് 11ന് തൃശൂരിൽവച്ച് പുരസ്‌കാരം വിതരണംചെയ്യും. അപേക്ഷകൾ sra2023@esafindia.in എന്ന മെയിലിലേക്ക് അയക്കണം. ഫോൺ: 99 46 00 08 99