പുകയില മുക്തം വിദ്യാലയങ്ങൾ
Friday 24 February 2023 12:51 AM IST
കൊച്ചി: സ്‌കൂളുകളിലും കോളേജുകളിലും അടുത്തമാസം മുതൽ ബോധവത്കരണം ഊർജിതമാക്കി എറണാകുളത്തെ പുകയിലരഹിത വിദ്യാലയ ജില്ലയാക്കാൻ പദ്ധതി. മൂന്നുമാസത്തിനകം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പുകയിലരഹിതമായി പ്രഖ്യാപിക്കും. ബ്ലോക്ക്-ജില്ലാ തലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കാനും അസിസ്റ്റന്റ് കളക്ടർ ഹർഷൽ ആർ. മീണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പുകയില നിയന്ത്രണ ജില്ലാതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. സ്‌കൂളുകളുടെ നൂറ് വാര ചുറ്റളവിൽ പുകയില വില്പന പൂർണമായും ഇല്ലാതാക്കും. ലോക പുകയില വിരുദ്ധ ദിനമായ മേയ് 31ന് സ്‌കൂളുകളിൽ ജനകീയ കാമ്പയിനുകൾ നടത്തും. പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുകയും ചെയ്യും. അന്യസംസ്ഥാന തൊഴിലാളിമേഖലയിൽ പുകയില നിയന്ത്രിക്കും.