ചരിത്ര വീഡിയോ പ്രകാശനം ചെയ്തു
Friday 24 February 2023 12:51 AM IST
പാലക്കാട്: ശ്രീ നാരായണാ പബ്ലിക് സ്‌കൂളിന്റെയും ശ്രീനാരായണാ എഡ്യുക്കേഷണൽ സൊസൈറ്റിയുടെയും മൂന്ന് ദശകത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന എം.എസ്.ദാസ് മാട്ടുംമൊന്ത രജനയും സംവിധാനവും നിർവ്വഹിച്ച ഡോക്യുമെന്ററി പ്രകാശനം ചെയ്തു. ശ്രീനാരായണാ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് സി.ബാലൻ വൈസ് പ്രസിഡന്റ് വി.ഭവദാസിന് പെൻഡ്രൈവ് കൈമാറി പ്രകാശനം നിർവഹിച്ചു. ദേശീയ പൈതൃക സംരക്ഷണ സംഘടന അംഗീകാരം നേടിയ ഡോക്യുമെന്ററി നിർമ്മിച്ച സ്‌കൂൾ പൈതൃക ക്ലബ് ഭാരവഹികളും അദ്ധ്യാപകരുമായ ധീജിക ,സരിതാ,ഷഹാന,ശ്രുതി എന്നിവരെ സ്‌കൂൾ മാനേജ് മെന്റ് ആദരിച്ചു. ഡയറക്ടർമാരായ ഡോ.എൻ.ശുദ്ധോദനൻ, ആർ.ഭാസ്‌കരൻ,എ.ഭാസ്‌കരൻ,രവി.സി.ഇലപ്പുള്ളി, കെ. ശിവരാമൻ,പാണ്ടിയോട് പ്രഭാകരൻ, ഇ.ആർ സദാശിവൻ അഡ്മിനിസ്‌ട്രേറ്റർ എം.ചെന്താമര, പ്രിൻസിപ്പൽ എസ്.കൃഷ്ണപ്രസാദ്, വൈസ് പ്രിൻസിപ്പൽ എസ്.ലെസിത എന്നിവർ സംസാരിച്ചു.