നഗരത്തിൽ പത്തു ജിമ്മുകൾ
Friday 24 February 2023 12:02 AM IST
കൊച്ചി: ഹൈബി ഈഡൻ എം.പി നടപ്പിലാക്കുന്ന ഓപ്പൺ ജിം പദ്ധതിയുടെ ഭാഗമായി കൊച്ചി കോർപ്പറേഷൻ പരിധിയിൽ നിർമ്മിച്ച പത്ത് ഓപ്പൺ ജിമ്മുകളുടെ ഉദ്ഘാടനം മേയർ എം. അനിൽകുമാർ നിർവഹിച്ചു. വികസന വിഷയങ്ങളിൽ രാഷ്ടീയത്തിനാതീതമായ കൂട്ടുകെട്ടുകൾ നാടിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി കപ്പൽശാലയുടെ സി.എസ്.ആർ ഫണ്ടിൽ നിന്നുള്ള 55 ലക്ഷം രൂപയാണ് ജിം പദ്ധതിക്കായി ചെലവഴിച്ചിരിക്കുന്നത്. ചടങ്ങിൽ ഹൈബി ഈഡൻ എം. പി അദ്ധ്യക്ഷനായി. വി.ജെ. ജോസ് , പി. എൻ. സമ്പത്ത്കുമാർ, പി.ആർ. റെനീഷ്, ലതിക , ആന്റണി പൈനുതറ, അഞ്ജന തുടങ്ങിയവർ പങ്കെടുത്തു.