ചെല്ലാനത്ത് റോഡ് ഉപരോധം

Friday 24 February 2023 12:05 AM IST

പള്ളുരുത്തി: ചെല്ലാനത്ത് കഴിഞ്ഞ ഒരു മാസമായി കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് സ്ത്രീകൾ ഉൾപ്പടെയുള്ള നൂറോളം പേർ റോഡ് ഉപരോധിച്ചു. ഇന്നലെ വൈകിട്ട് 3 മണിയോടെ ചെല്ലാനം മാളികപറമ്പ് ഭാഗത്താണ് റോഡ് ഉപരോധം നടത്തിയത്. സ്കൂൾ വാഹനങ്ങൾ മാത്രമാണ് സമരക്കാർ കടത്തിവിട്ടത്. 21 വാർഡുകളുള്ള ചെല്ലാനം പഞ്ചായത്തിലേയ്ക്ക് ഒന്നോ രണ്ടോ ടാങ്കർ ലോറി വെള്ളമാണ് എത്തുന്നത്. 20 ട്വന്റി ഭരിക്കുന്ന പഞ്ചായത്തിൽ എത്തുന്ന കുടിവെള്ളം വടക്കൻ മേഖലകളിൽ മാത്രമാണ് വിതരണം ചെയ്യുന്നത്. രാത്രി ഏറെ വൈകി പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. കൂടുതൽ കുടിവെള്ളം എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികൾ നാട്ടുകാർക്ക് ഉറപ്പ് നൽകി.

Advertisement
Advertisement