സ്വർണത്തിന് ഇ-വേ ബിൽ വേണ്ട: ഡോ.ബി.ഗോവിന്ദൻ

Friday 24 February 2023 3:56 AM IST

മൂന്നാർ: സ്വർണ വ്യാപാരമേഖലയിൽ കേരളത്തിൽ മാത്രം ഇ-വേ ബിൽ നടപ്പാക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ. ബി.ഗോവിന്ദൻ ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പ് മൂന്നാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'ഒരു രാജ്യം, ഒരു നികുതി" എന്ന ജി.എസ്.ടിയുടെ അടിസ്ഥാനതത്വത്തിന്റെ ലംഘനമാണ് ഇ-വേ ബിൽ ഏർപ്പെടുത്താനുള്ള നീക്കം. ജി.എസ്.ടി കൗൺസിൽ ഇതിനായി നൽകിയ അനുമതിയും ചട്ടലംഘനമാണെന്ന് അദ്ദഹം പറഞ്ഞു. ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ,​ ട്രഷറർ അഡ്വ. എസ്.അബ്ദുൽ നാസർ,​ വർക്കിംഗ് പ്രസിഡന്റുമാരായ റോയി പാലത്ര,​ ഐമു ഹാജി തുടങ്ങിയവർ സംസാരിച്ചു.