മെഡിക്കൽ ഓഫീസർ ഒഴിവ്

Friday 24 February 2023 12:07 AM IST

പത്തനംതിട്ട : ജില്ലയിലെ വിവിധ ഗവ.ആയുർവേദ സ്ഥാപനങ്ങളിലെ ആയുർവേദ മെഡിക്കൽ ഓഫീസർമാരുടെ ഒഴിവിൽ പ്രതിദിനം 1455 രൂപ ദിവസ വേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബി.എ.എം.എസ് യോഗ്യതയും, ടി.സി മെഡിക്കൽ കൗൺസിൽ, കേരളസ്റ്റേറ്റ് മെഡിക്കൽ കൗൺസിൽസ് രജിസ്‌ട്രേഷൻ ഉളളവരും, 50ൽ താഴെപ്രായമുളളവരും ആയിരിക്കണം. അപേക്ഷകർ ബയോഡേറ്റ, എസ്.എസ്.എൽ.സി, ബി.എ.എം.എസ്, ടി.സി മെഡിക്കൽ കൗൺസിൽ, കേരളസ്റ്റേറ്റ് മെഡിക്കൽ കൗൺസിൽസ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും, ടെലിഫോൺ നമ്പർ, ഇമെയിൽ ഐഡി സഹിതം dmoismpta2021@gmail.com എന്ന ഇമെയിൽ വിലാസത്തിൽ 26ന് വൈകിട്ട് അഞ്ചിന് മുമ്പായി മെയിൽ ചെയ്യണം. ഇന്റർവ്യൂ തീയതി ഉദ്യോഗാർത്ഥികളെ പിന്നീട് ഫോൺ മുഖേനയോ, ഇമെയിൽ മുഖേനയോ ഈ ഓഫീസിൽ നിന്നും അറിയിക്കും. ഫോൺ : 8330875203.