കുടിശിക ഒറ്റതവണയായി അടയ്ക്കാൻ അവസരം

Friday 24 February 2023 12:09 AM IST

പത്തനംതിട്ട : ജില്ലയിലെ പട്ടികജാതി, പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്ന് വായ്പ എടുത്തു കുടിശികയായി റവന്യൂ റിക്കവറി നടപടി നേരിടുന്ന ഗുണഭോക്താക്കൾക്ക് കുടിശിക തുക ഒറ്റതവണയായി അടച്ചു തീർക്കുമ്പോൾ റവന്യൂ റിക്കവറി ഇനത്തിൽ നാലു ശതമാനവും പിഴ പലിശ ഇനത്തിൽ രണ്ടു ശതമാനവും ഇളവ് നൽകുന്നു. ഇതോടൊപ്പം നോട്ടീസ് ചാർജ്, ജി.എസ്.ടി, സെസ് എന്നിവ പൂർണമായും ഒഴിവാക്കി നൽകും. ഈ ആനുകൂല്യം ലഭ്യമാകുന്നതിന് ഇന്ന് രാവിലെ 10.30ന് അടൂർ താലൂക്ക് ഓഫീസിൽ നടത്തുന്ന അദാലത്തിൽ പങ്കെടുത്തു വായ്പ കുടിശിക അടച്ചു തീർക്കാം. ഫോൺ: 9400068503.