കേബിൾക്കുരുക്ക് : കർശന നടപടിക്ക് ഹൈക്കോടതി
കൊച്ചി: വൈദ്യുത പോസ്റ്റുകളിലൂടെയുൾപ്പെടെ വലിച്ചിരിക്കുന്ന കേബിളുകൾ 10 ദിവസത്തിനുള്ളിൽ ആരുടേതെന്ന് തിരിച്ചറിയാൻ ടാഗ് ചെയ്യാനും ടാഗ് ചെയ്യാത്തവ 11-ാം ദിവസം നീക്കം ചെയ്യാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ പരാതി അറിയിക്കാൻ ബസുകളുടെ മുന്നിലും പിന്നിലും ട്രാഫിക് ഐ എന്ന പേരിൽ പൊലീസ് തയ്യാറാക്കിയ 6238100100 നമ്പർ പതിക്കണം.
കേബിൾ കുരുങ്ങി അപകടങ്ങൾ വർദ്ധിച്ചതോടെയാണ് വിഷയം പരിഗണിച്ചത്. കോടതി വിളിച്ചുവരുത്തിയ കൊച്ചി കോർറേഷൻ സെക്രട്ടറി എം. ബാബു അബ്ദുൾ ഖാദർ കെ.എസ്.ഇ.ബി.യുടെ പോസ്റ്റുകളിലെ കേബിളുകളാണ് പ്രശ്‌നമെന്ന് അറിയിച്ചു. കോടതി നിർദ്ദേശങ്ങൾ ബസുകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ട്രാഫിക് ഐ ഫോൺ നമ്പർ സ്ഥാപിക്കണം തൂണുകളിൽ സ്ഥാപിച്ച കേബിളുകൾ നിർദ്ദിഷ്ട സമയപരിധിക്കുശേഷം നീക്കം ചെയ്യാൻ നഗരസഭാ സെക്രട്ടറിക്ക് അധികാരമുണ്ട് തുറന്നുകിടക്കുന്ന ഓടകൾ കോർപ്പറേഷൻ 15 ദിവസത്തിനകം മൂടണം ഫുട്പാത്തുകളിൽ പാർക്കിംഗ് തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കണം ഫുട്പാത്തുകളിലെ കേബിൾ ഉൾപ്പെടെ പ്രശ്നങ്ങൾ അറിയിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ റെഡിസൻസ് അസോസിയേഷനുകൾക്ക് നമ്പർ നൽകണം