രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Friday 24 February 2023 12:47 AM IST
വടകര : വടകര കടത്തനാട് ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് നേതൃത്വത്തിൽ തലശ്ശേരി ഗവ.ഹോസ്പിറ്റൽ, ബി.ഡി.കെ വടകര, എം.ജെ ആശാ ഹോസ്പിറ്റൽ വില്ല്യാപ്പള്ളി എന്നിവരുടെ സഹകരണത്തോടെ രക്തദാന ക്യാമ്പും രക്തനിർണയവും നടത്തി. മണിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രഭ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. അപർണ , മാനേജ്മെന്റ് പ്രതിനിധി പി.പി.രാജൻ , ബി.ഡി.കെ. വടകര കമ്മിറ്റി പ്രസിഡന്റ് ഹസൻ, വില്ല്യാപ്പള്ളി എം.ജെ. ഹോസ്പിറ്റൽ പ്രതിനിധി ഷിംന , ബബിത കെ.സി, കോളേജ് യൂണിയൻ പ്രതിനിധി അദ്വൈത് എന്നിവർ പ്രസംഗിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ടി.ശശിധരൻ അദ്ധ്യക്ഷനായിരുന്നു. പ്രോഗ്രാം ഓഫീസർ എ.ശശി സ്വാഗതവും എൻ.എസ്.എസ് സെക്രട്ടറി അമയ നന്ദിയും പറഞ്ഞു.