ഇലഞ്ഞിക്കൽ ദേവീക്ഷേത്ര കുംഭഭരണി മഹോത്സവം ചന്തമേകി മെഗാ തിരുവാതിര

Friday 24 February 2023 12:04 AM IST
ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ നടന്ന മെഗാ തിരുവാതിര

തിരുവമ്പാടി : എസ്.എൻ.ഡി.പി. യോഗം 1270 നമ്പർ തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി വനിത സംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര അരങ്ങേറി. തുടർന്ന് നടന്ന ആചാര്യ സദസിൽ മാതാ ഗുരു ചൈതന്യമയി അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി അസംഗാനന്ദഗിരി, രൂപേഷ് തന്തികൾ, പി.എം.മോബിൻ, പി.സി. മെവിൻ, അർജ്ജുൻ ചിറ്റാനപ്പാറ എന്നിവർ പ്രസംഗിച്ചു. 9 ന് കോഴിക്കോട് ശ്രീരാഗം ഓർക്കസ്ട്രയുടെ ഗാനമേളയും ഉണ്ടായിരുന്നു. ഇന്ന് മഹോത്സവ പൂജകൾക്കു ശേഷം വൈകിട്ട് 7 ന് ആചാര്യസംഗമം, 9 ന് നിസരി മ്യൂസിക്കിന്റെ ഗാനമേള, പള്ളിവേട്ട, പള്ളിനിദ്ര എന്നിവ ഉണ്ടായിരിക്കും.