ജനമൈത്രി സമിതി യോഗവും ശില്പശാലയും നടത്തി
Friday 24 February 2023 12:38 AM IST
പത്തനംതിട്ട : ജില്ലാ പൊലീസ് ജനമൈത്രി സമിതി യോഗവും ശില്പശാലയും മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ, ഡി.സി.ആർ.ബി ഡിവൈ .എസ്.പി എസ്.വിദ്യാധരൻ, നർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ.വിദ്യാധരൻ, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.ജയരാജ്, റാന്നി ഡിവൈ.എസ്. പി ജി.സന്തോഷ് കുമാർ പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ, തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിൽ നിന്നുമുള്ള ജനമൈത്രി സമിതി അംഗങ്ങൾ, ബീറ്റ് ഓഫീസർമാർ തുടങ്ങിയവരും പങ്കെടുത്തു.