മുഖ്യമന്ത്രി വിരണ്ടോടുന്ന കാളയെപ്പോലെ: ഹസ്സൻ

Friday 24 February 2023 12:00 AM IST

തിരുവനന്തപുരം: ചുവപ്പുകണ്ടാൽ വിരണ്ടോടുന്ന കാളയെപ്പോലെയാണ് കറുപ്പു കണ്ടാൽ മുഖ്യമന്ത്രി വെറളി പിടിക്കുന്നതെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ. നികുതി വർദ്ധനയ്ക്കെതിരെ സമരം നടത്തുന്ന യൂത്ത് കോൺഗ്രസ്,യൂത്ത്ലീഗ് പ്രവർത്തകർക്ക് നേരെ ഇനി കയ്യോങ്ങിയാൽ യു.ഡി.എഫ് നേതാക്കൾ തെരുവിലിറങ്ങുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കറുത്ത കാറിൽ കരിമ്പൂച്ചകളുടെ അകമ്പടിയോടെ ചീറിപ്പായുന്ന മുഖ്യമന്ത്രിക്ക് മറ്റെവിടെ കറുപ്പ് കണ്ടാലും ഹാലിളകും. പാർട്ടിയുടെ മുൻ എം.എൽ.എ സി.പി കുഞ്ഞ് അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ വീടിനു മുന്നിലെ കറുത്ത കൊടി പൊലീസ് ഊരിക്കൊണ്ടുപോയി. ഇരട്ടച്ചങ്കനെന്ന് ഫാനുകൾ വാഴ്ത്തുന്ന പിണറായി കേരളം കണ്ട ഏക പേടിത്തൊണ്ടനായ മുഖ്യമന്ത്രിയാണ്. സമരക്കാരെ മർദ്ദിച്ച പൊലീസുകാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തുന്ന പ്രതിരോധ ജാഥ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ബഹിഷ്കരിച്ചത് എന്തിനെന്ന് സി.പി.എം വ്യക്തമാക്കണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു.

മു​ഖ്യ​മ​ന്ത്രി​യെ​ ​ക്വാ​റ​ന്റൈ​നി​ലാ​ക്ക​ണം​:​പി.​കെ.​കൃ​ഷ്ണ​ദാ​സ്

തൃ​ശൂ​ർ​:​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ക്വാ​റ​ന്റൈ​നി​ലാ​ക്കി​യാ​ൽ​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ൾ​ക്ക് ​സ​ഞ്ചാ​ര​ ​സ്വാ​ത​ന്ത്ര്യ​വും​ ​സാ​മ്പ​ത്തി​ക​ ​ലാ​ഭ​വും​ ​ഉ​ണ്ടാ​കു​മെ​ന്ന് ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​യം​ഗം​ ​പി.​കെ.​കൃ​ഷ്ണ​ദാ​സ്.​ ​സി.​പി.​എ​മ്മി​ന്റെ​ ​മാ​ഫി​യ​ ​ബ​ന്ധ​വും​ ​വി​ല​ക്ക​യ​റ്റ​വും​ ​മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് ​എം.​വി.​ഗോ​വി​ന്ദ​ന്റെ​ ​യാ​ത്ര.​ ​പ്ര​തി​രോ​ധ​ ​യാ​ത്ര​ ​സ​ത്യ​ത്തെ​ ​പ്ര​തി​രോ​ധി​ക്കാ​നു​ള്ള​ ​യാ​ത്ര​യാ​യി​ ​മാ​റി.​ ​സം​സ്ഥാ​ന​ത്ത് ​ല​ഹ​രി​മാ​ഫി​യ​യും​ ​അ​ഴി​മ​തി​യും​ ​ശ​ക്തി​പ്പെ​ടു​ക​യാ​ണ്.​ ​മാ​ർ​ക്‌​സി​സ്റ്റ് ​പാ​ർ​ട്ടി​യും​ ​ല​ഹ​രി​ ​മാ​ഫി​യ​യും​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം​ ​പു​റ​ത്തു​വ​ന്നു.​ ​പ​ക​ൽ​ ​ല​ഹ​രി​വി​രു​ദ്ധ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ന്ന​ ​ഡി.​വൈ.​എ​ഫ്.​ഐ​ക്കാ​ർ​ ​രാ​ത്രി​യി​ൽ​ ​ല​ഹ​രി​ ​വി​ൽ​ക്കാ​നി​റ​ങ്ങു​ന്നു. സം​സ്ഥാ​ന​ത്തി​ന്റെ​ ​നി​കു​തി​ക്കൊ​ള്ള​ക്കെ​തി​രെ​ ​കോ​ൺ​ഗ്ര​സ് ​ന​ട​ത്തു​ന്ന​ ​സ​മ​രം​ ​ആ​ത്മാ​ർ​ത്ഥ​ത​യി​ല്ലാ​ത്ത​തെ​ന്നും​ ​കൃ​ഷ്ണ​ദാ​സ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.