സമ്പൂർണ മദ്യനിരോധനം
Friday 24 February 2023 12:59 AM IST
പത്തനംതിട്ട : ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് അമ്പാട്ട് ഭാഗം വാർഡിന്റെ പരിധിക്കുള്ളിൽ 26ന് വൈകിട്ട് ആറു മുതൽ വോട്ടെണ്ണൽ ദിനമായ മാർച്ച് ഒന്നുവരെ സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തി. തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത് നിയോജക മണ്ഡലങ്ങളുടെ പരിധിയ്ക്കുള്ളിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ട് മുമ്പുള്ള 48 മണിക്കൂർ സമയത്തേക്കും വോട്ടെണ്ണൽ ദിവസവുമാണ് സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുളളത്.