ശമ്പളത്തിന് 1000 കോടി കടമെടുക്കും

Friday 24 February 2023 12:00 AM IST

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ, ശമ്പളമുൾപ്പെടെയുള്ള ചെലവുകൾക്കായി സംസ്ഥാന സർക്കാർ 1000 കോടി കൂടി വായ്പയെടുക്കും. 28ന് നടപടികൾ പൂർത്തിയാകും. ട്രഷറിയിലെ ലിക്വിഡിറ്റി പ്രശ്നം മറികടക്കാൻ സർക്കാർ സ്ഥാപനങ്ങളുടേതായി ഇതര ബാങ്കുകളിലുള്ള നിക്ഷേപങ്ങൾ ട്രഷറിയിലേക്ക് മാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് 2000 കോടി രൂപ വായ്പ എടുത്തിരുന്നു.