വിള പാർട്ടി സംരക്ഷിക്കും, കള പറിച്ചുകളയും: എം.വി. ഗോവിന്ദൻ

Friday 24 February 2023 12:01 AM IST

കണ്ണൂർ: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ ആകാശ് തില്ലങ്കേരി വിവാദത്തിൽ നിലപാട് ഒരിക്കൽക്കൂടി വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നല്ല വിളയ്ക്കൊപ്പം നല്ല കളയുണ്ടാകുമെന്ന് പാർട്ടി കാണുന്നു. ഈ കളയെല്ലാം പാർട്ടി പറിച്ചുകളയും. വിളയ്ക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കും. ജനങ്ങൾക്ക് ബോദ്ധ്യമാകുന്ന തരത്തിൽ ഈ ശുദ്ധീകരണം നടത്തും. ആകാശ് തില്ലങ്കേരിയെ പണ്ടേ പാർട്ടി പുറത്താക്കിയതാണെന്നും അദ്ദേഹം ആവർത്തിച്ചു.

സി.പി.എം ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷുഹൈബ് വധത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പരാമർശങ്ങൾക്ക് പി. ജയരാജനെ രംഗത്തിറക്കി സി.പി.എം കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. പല വഴിക്ക് സഞ്ചരിക്കുന്നവരുമായി പാർട്ടിക്ക് ഒത്തുതീർപ്പില്ലെന്നാണ് പി. ജയരാജൻ പറഞ്ഞത്.

ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി എം.വി. ഗോവിന്ദൻ പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ജമാഅത്തെ ഇസ്ലാമി ആർ.എസ്.എസ് ചർച്ചയെക്കുറിച്ച് സി.പി.എം ഉന്നയിച്ച ചോദ്യങ്ങൾക്ക് യു.ഡി.എഫിന് മറുപടി ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജമാഅത്തിന്റെ സഹായം യു.ഡി.എഫ് നേടി.

രണ്ടു രൂപ ഇന്ധന സെസ് ഉയർത്തിയതിനെതിരെ വ്യാപക സമരം യു.ഡി.എഫ് നടത്തുന്നു. കേന്ദ്രത്തിൽ കോൺഗ്രസ് ഭരിക്കുമ്പോഴാണ് ഇന്ധനവില വർദ്ധിപ്പിച്ചത്. വണ്ടിക്കുമുന്നിൽ ചാടാനുള്ള സമരമാണ് യു.ഡി.എഫ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ വാഹനം ഇടിക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞ് കോൺഗ്രസ് പൊലീസിൽ പരാതി നൽകുകയാണ്. വാഹന വ്യൂഹത്തിനു നേരെ പ്രവർത്തകരെ ചാടിക്കുന്നവർ ഇത് എന്തിന് എന്ന് ചിന്തിക്കണം. യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജ​ന​കീ​യ​ ​ജാ​ഥ​യിൽ വ​രാ​തെ​ ​ഇ.​പി

​വി​ട്ടു​നി​ന്ന​ത​ല്ലെ​ന്ന് ​എം.​വി.​ ​ഗോ​വി​ന്ദൻ ക​ണ്ണൂ​ർ​:​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​ന​യി​ക്കു​ന്ന​ ​ജ​ന​കീ​യ​ ​പ്ര​തി​രോ​ധ​ ​ജാ​ഥ​യി​ൽ​ ​ക​ണ്ണൂ​രി​ൽ​ ​ഒ​രി​ട​ത്തും​ ​പ​ങ്കെ​ടു​ക്കാ​തെ​ ​കേ​ന്ദ്ര​ക​മ്മി​റ്റി​ ​അം​ഗ​വും​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​റു​മാ​യ​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ.​ ​യാ​ത്ര​യു​ടെ​ ​ഉ​ദ്ഘാ​ട​ന​ ​പ​രി​പാ​ടി​യി​ലും​ ​പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. എ​ന്നാ​ൽ​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഇ.​പി​ ​പ​ങ്കെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​എം.​വി.​ ​ഗോ​വി​ന്ദ​ന്റെ​ ​പ്ര​തി​ക​ര​ണം.​ ​ഇ.​പി.​ ​ജ​യ​രാ​ജ​ന് ​വി​ട്ടു​നി​ൽ​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​മി​ല്ല.​ ​സം​സ്ഥാ​ന​ത്തെ​ ​ഏ​തി​ട​ത്തെ​ ​സ്വീ​ക​ര​ണ​ത്തി​ലും​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​റാ​യ​ ​അ​ദ്ദേ​ഹ​ത്തി​ന് ​പ​ങ്കെ​ടു​ക്കാ​മെ​ന്നും​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​വി​ശ​ദീ​ക​രി​ച്ചു. അ​തേ​സ​മ​യം,​ ​കോ​ടി​യേ​രി​യു​ടെ​ ​മ​ര​ണ​ശേ​ഷം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യാ​യി​ ​ത​ന്നെ​ ​പ​രി​ഗ​ണി​ക്കാ​ത്ത​തി​ന്റെ​ ​അ​തൃ​പ്തി​ ​ഇ.​പി​ക്ക് ​മാ​റി​യി​ട്ടി​ല്ലെ​ന്ന​തി​ന്റെ​ ​സൂ​ച​ന​യാ​ണ് ​വി​ട്ടു​നി​ൽ​ക്ക​ലെ​ന്ന് ​പാ​ർ​ട്ടി​യി​ൽ​ ​വ​ലി​യൊ​രു​ ​വി​ഭാ​ഗം​ ​ക​രു​തു​ന്നു.​ ​പാ​ർ​ട്ടി​ ​സെ​ന്റ​റി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ന്ന​പ്പോ​ൾ​ ​രം​ഗ​ത്തി​റ​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം​ ​ഇ​ട​പെ​ട്ടെ​ങ്കി​ലും​ ​സ​ജീ​വ​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​നി​ന്ന് ​പി​ന്മാ​റു​ക​യാ​ണെ​ന്ന​ ​ത​ര​ത്തി​ലാ​ണ് ​ഇ.​പി​ ​പ്ര​തി​ക​രി​ച്ച​ത്.

ക്ഷേ​ത്രം​ ​ട്ര​സ്റ്റി​ ​വി​ധി മോ​ദി​ക്കും​ ​ബാ​ധ​കം ക്ഷേ​ത്രം​ ​ട്ര​സ്റ്റി​ക​ളാ​യി​ ​രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​രെ​ ​നി​യോ​ഗി​ക്ക​രു​തെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​സി.​പി.​എം​ ​നി​ല​പാ​ടും​ ​ഇ​തു​ത​ന്നെ​യാ​ണ്.​ ​ഈ​ ​വി​ധി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ക്കും​ ​ബാ​ധ​ക​മാ​ണ്.​ ​ബാ​ബ​റി​ ​മ​സ്ജി​ദ് ​പൊ​ളി​ച്ചി​ട​ത്ത് ​രാ​മ​ക്ഷേ​ത്രം​ ​പ​ണി​യു​ന്ന​തി​നു​ള്ള​ ​ക​മ്മി​റ്റി​യു​ടെ​ ​ട്ര​സ്റ്റി​യാ​ണ് ​മോ​ദി.​ ​ക്ഷേ​ത്രം​ ​വി​ശ്വാ​സി​ക​ളു​ടേ​തു​മാ​ത്ര​മാ​ണ്. അ​വി​ടെ​ ​ആ​ർ.​എ​സ്.​എ​സ്,​ ​ബി.​ജെ.​പി,​ ​കോ​ൺ​ഗ്ര​സ്,​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​രൊ​ന്നും​ ​ട്ര​സ്റ്റി​ക​ളാ​കേ​ണ്ട​തി​ല്ല.