ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഇന്ന് മുതൽ കൊല്ലത്ത്

Friday 24 February 2023 12:50 AM IST

കൊ​ല്ലം: ഓൾ ഇ​ന്ത്യാ ലാ​യേ​ഴ്‌​സ് യൂ​ണി​യൻ സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്ന് മു​തൽ 26 വ​രെ കൊ​ല്ല​ത്ത് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും. ഇ​ന്ന് വൈ​കി​ട്ട് 5ന് ക്യു.എ.സി ഗ്രൗ​ണ്ടിൽ ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള അ​ഡ്വ. ചെ​റി​യാൻ ഗീ​വർ​ഗീ​സ് ന​ഗ​റിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യൻ ഉ​ദ്​ഘാ​ട​നം ചെ​യ്യും.

യൂ​ണി​യൻ സം​സ്ഥാ​ന പ്ര​സി​ഡന്റ് അ​ഡ്വ.കെ.ഗോ​പാ​ല​കൃ​ഷ്​ണ​ക്കു​റു​പ്പ് അ​ദ്ധ്യ​ക്ഷ​നാകും. മ​ന്ത്രി കെ.എൻ.ബാ​ല​ഗോ​പാൽ, സി​പി.എം ജി​ല്ലാ​ സെ​ക്ര​ട്ട​റി എ​സ്.സു​ദേ​വൻ, സ്വാ​ഗ​ത​സം​ഘം ചെ​യർ​മാൻ അ​ഡ്വ. കെ.സോ​മ​പ്ര​സാ​ദ്, എം.എൽ.​എ​മാ​രാ​യ എം.മു​കേ​ഷ്, എം.നൗ​ഷാ​ദ് തു​ട​ങ്ങി​യ​വർ സംസാരി​ക്കും. 25​ന് രാ​വി​ലെ 9ന് സി.കേ​ശ​വൻ മെ​മ്മോ​റി​യൽ ടൗൺ​ഹാ​ളിൽ ആ​രം​ഭി​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം മ​ന്ത്രി അ​ഡ്വ. പി.രാ​ജീ​വ് ഉ​ദ്​ഘാ​ട​നം ചെ​യ്യും. ലാ​യേ​ഴ്‌​സ് യൂ​ണി​യൻ സം​സ്ഥാ​ന പ്ര​സി​ഡന്റ് അ​ഡ്വ. ഗോ​പാ​ല​കൃ​ഷ്​ണ കു​റു​പ്പ് അ​ദ്ധ്യ​ക്ഷ​നാ​കും. പ്ര​വർ​ത്ത​ന റി​പ്പോർ​ട്ട് അ​ഡ്വ. സി.പി.പ്ര​മോ​ദും, സം​ഘ​ട​നാ റി​പ്പോർ​ട്ട് ദേ​ശീ​യ ജ​ന​റൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.വി.സു​രേ​ന്ദ്ര​നാ​ഥും അ​വ​ത​രി​പ്പി​ക്കും. വൈ​കി​ട്ട് 3ന് ജു​ഡീ​ഷ്യൽ നി​യ​മ​ന​ങ്ങ​ളി​ലെ സു​താ​ര്യ​ത​യും സ്വ​ത​ന്ത്ര ജു​ഡീ​ഷ്യ​റി​യു​ടെ അ​ടി​സ്ഥാ​ന​വും എ​ന്ന വി​ഷ​യ​ത്തിൽ സെ​മി​നാർ ന​ട​ക്കും. മ​ഡ്രാ​സ് ഹൈ​ക്കോ​ട​തി സീ​നി​യർ അ​ഡ്വ​ക്കേ​റ്റ് വൈ​ഗ​യ് വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. സ​മ്മേ​ള​നം വൈ​കി​ട്ട് 3ന് സ​മാ​പി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തിൽ അ​ഡ്വ. സി.പി.പ്ര​മോ​ദ്, പാ​രി​പ്പ​ള്ളി ര​വീ​ന്ദ്രൻ, ഇ.ഷാ​ന​വാ​സ്​ ഖാൻ, പി.കെ.ഷി​ബു, കെ.പി.സ​ജി​നാ​ഥ്, ഓ​ച്ചി​റ എൻ.അ​നിൽ​കു​മാർ എ​ന്നി​വർ പ​ങ്കെ​ടു​ത്തു.