അനധികൃത വിദേശമദ്യ വിൽപ്പന; ഒരാളെ എക്സൈസ് പിടികൂടി

Friday 24 February 2023 12:24 AM IST
പ്രതി ശ്രീജിത്ത്

കുന്നിക്കോട് : പത്തനാപുരം എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയതിന് ഒരാൾ അറസ്റ്റിലായി. അടൂർ ഏനാദിമംഗലം കൊച്ചമ്പലത്ത് വീട്ടിൽ ശ്രീജിത്ത് (41) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈയ്യിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 15 ലിറ്റർ വിദേശമദ്യമാണ് പിടിച്ചെടുത്തത്.

പത്തനാപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ നിർമ്മലൻ തമ്പി, ബൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപൻ മുരളി, അരുൺ ബാബു, വിനീത്, വനിത സിവിൽ ഓഫീസർ ഗംഗ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.