ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ കരാർ നിയമനം
Friday 24 February 2023 12:35 AM IST
തിരുവനന്തപുരം : കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ പരീക്ഷാ കൺട്രോളർ,അസിസ്റ്റന്റ് സെക്രട്ടറി (റിക്രൂട്ട്മെന്റ് വിഭാഗം) എന്നീ തസ്തികളിലേക്ക് ഒരുവർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സിയിൽ നിന്നും അഡീഷണൽ സെക്രട്ടറി,ജോയിന്റ് സെക്രട്ടറി,ഡെപ്യൂട്ടി സെക്രട്ടറി,അണ്ടർ സെക്രട്ടറി തസ്തികകളിൽ നിന്നും 2020 ജനുവരിയ്ക്ക് ശേഷം വിരമിച്ച പരീക്ഷാ നടത്തിപ്പിൽ പരിചയ സമ്പന്നരായവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ മാർച്ച് എട്ടിന് മുമ്പായി സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൾഡിംഗ് എം.ജി റോഡ് ആയുർവേദ കോളേജ് ജംഗ്ക്ഷൻ തിരുവനന്തപുരം 695001 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കണം. ഫോൺ : 0471 - 2339377.