ക്ഷേമപെൻഷൻ ഇന്നുമുതൽ നൽകിയേക്കും
Friday 24 February 2023 12:37 AM IST
തിരുവനന്തപുരം: മൂന്നുമാസത്തെ ക്ഷേമ പെൻഷൻ കുടിശികയിൽ ഒരുമാസത്തേത് ഇന്നുമുതൽ വിതരണം ചെയ്തേക്കും. കൺസോർഷ്യമുണ്ടാക്കി സഹകരണ ബാങ്കുകളിൽ നിന്ന് 8.5ശതമാനം പലിശയ്ക്ക് 800 കോടി വായ്പയെടുത്താണ് വിതരണം. ശേഷിക്കുന്ന കുടിശിക നൽകാൻ സഹകരണ ബാങ്കുകളിൽ നിന്നുതന്നെ 1200 കോടിയോളം സമാഹരിക്കാനും നീക്കമുണ്ട്. സാമൂഹ്യക്ഷേമ പെൻഷൻ വിതരണ കമ്പനി എടുക്കുന്ന വായ്പ സർക്കാരിന്റെ പൊതുകടത്തിന്റെ കണക്കിൽപെടുത്തുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയതാണ് പ്രതിസന്ധിയിലാക്കിയത്. ഇതോടെ പെൻഷൻ കുടിശികയായി. തുടർന്നാണ് സഹകരണ ബാങ്കുകളെ സമീപിച്ചത്. 52 ലക്ഷത്തോളം പേർക്കാണ് പെൻഷൻ നൽകുന്നത്.