ആർമി റിക്രൂട്ട്മെന്റ് പ്രവേശന പരീക്ഷ 26ന്

Friday 24 February 2023 12:49 AM IST

തിരുവനന്തപുരം: കൊല്ലത്തെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടത്തിയ റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുത്തവരിൽ നിന്ന് തിരഞ്ഞെടുത്ത 987 ഉദ്യോഗാർത്ഥികൾക്കായി 26ന് പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചൽ സ്റ്റേഡിയത്തിൽ പൊതുപ്രവേശന പരീക്ഷ നടത്തുമെന്ന് ആർമി റിക്രൂട്ട്മെന്റ് വാർത്താകുറിപ്പിൽ അറിയിച്ചു.ഉദ്യോഗാർഥികൾ ഒർജിനൽ അഡ്മിറ്റ് കാർഡ്,ബ്ലാക്ക് ബോൾ പേന,ക്ലിപ്പ് ബോർഡ് തുടങ്ങിയവയുമായി രാവിലെ നാലു മണിക്ക് സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം.