ഹയർസെക്കൻഡറി ജൂനിയർ ഇംഗ്ലീഷ് : 110 തസ്തികകൾ
Friday 24 February 2023 1:07 AM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂൾ ജൂനിയർ (ഇംഗ്ലീഷ്) വിഭാഗത്തിൽ 110 തസ്തികകൾ സൂപ്പർ ന്യൂമററിയായി സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.ഈ അദ്ധ്യയന വർഷത്തേക്കാണിത്.
2017 ലെ സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ അധികമായതും നിലവിൽ സർവ്വീസിൽ തുടരുന്നതുമായ തസ്തികകളും ,സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമനം നൽകേണ്ട 47 തസ്തികകളും ഉൾപ്പെടെയാണ് 110 തസ്തികകൾ. സ്ഥിരം ഒഴിവ് വരുമ്പോൾ ഇവർക്ക് പുനർ നിയമനം നൽകും.
കണ്ണൂർ ജില്ലയിലെ നടുവിൽ പോളിടെക്നിക് കോളേജ് ആരംഭിക്കുന്നതിന് 35 തസ്തികകൾ സൃഷ്ടിക്കും.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കൊല്ലം പുന്നല വില്ലേജ് ഓഫീസർ ടി. അജികുമാറിന്റെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ വഹിക്കും.