പൂന്താനം ജ്ഞാനപ്പാന പുരസ്കാരം: ഹർജി മാറ്റി

Friday 24 February 2023 1:13 AM IST

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാര നിർണയത്തിന് മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്ന ഹർജി ഹൈക്കോടതി മാർച്ച് രണ്ടിനു പരിഗണിക്കാൻ മാറ്റി. ഉദയംപേരൂർ സ്വദേശി രതീഷ് മാധവൻ നൽകിയ ഹർജി ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. ഇത്തവണ പുരസ്കാരം കവി വി. മധുസൂദനൻ നായർക്ക് നൽകാനുള്ള ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ തീരുമാനം നേരത്തെ സ്റ്റേ ചെയ്തിരുന്നു. 2020 ലെ പുരസ്കാരം പ്രഭാവർമ്മയ്ക്കു നൽകുന്നത് മറ്റൊരു ഹർജിയിൽ ഹൈക്കോടതി ചെയ്തിട്ടുണ്ട്. ഇരു ഹർജികളും ഒരുമിച്ചാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.