കേരള സർവകലാശാല പരീക്ഷ രജിസ്ട്രേഷൻ

Friday 24 February 2023 1:24 AM IST

തിരുവനന്തപുരം: കേരളസർവകലാശാല അഞ്ചാം സെമസ്​റ്റർ ന്യൂജനറേഷൻ ഡബിൾ മെയിൻ ബി.എ/ബി.എസ്.സി/ ബികോം (2020 അഡ്മിഷൻ - റെഗുലർ) മാർച്ച് 2023 പരീക്ഷയ്ക്ക് പിഴ കൂടാതെ മാർച്ച് 3 വരെയും 150 രൂപയോടെ 7 വരെയും 400 രൂപയോടെ 9 വരെയും ഓൺലൈനായി അപേക്ഷിക്കാം.

കഴിഞ്ഞ ജൂലായിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.ബി.എ, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് (2013 അഡ്മിഷൻ ജൂലൈ 2022 മേഴ്സി ചാൻസ്) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡ് / ഹാൾടിക്ക​റ്റുമായി 24 മുതൽ മാർച്ച് 3 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ-ജെ-3 സെക്ഷനിൽ ഹാജരാകണം.

കേരളസർവകലാശാലയിൽ അഫിലിയേ​റ്റ് ചെയ്തിട്ടുളള ഗവേഷക വിദ്യാർത്ഥികൾക്ക് അവരുടെ ഗവേണഷത്തിന്റെ ഭാഗമായി ലാ​റ്റിനമേരിക്കയിലെ ഏതെങ്കിലും സർവകലാശാലയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ക്ലാസ് എക്സ്‌ചേഞ്ച് പ്രോഗ്രാമിന് അപേക്ഷിക്കാം. വിവരങ്ങൾ https://keralauniversity.ac.in/new വെബ്സൈറ്റിൽ.

Advertisement
Advertisement