ഗ്രോത് ലാബ് പരിശീലനം ഇന്നു കൂടി അപേക്ഷിക്കാം
Friday 24 February 2023 1:29 AM IST
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഭക്ഷ്യ സംസ്കരണ കമ്പനികൾക്കായി ഗ്രോത് ലാബ് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. മാർച്ച് 4ന് രാവിലെ 9ന് കൊച്ചി റെനായ് ഹോട്ടലിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ഇന്നു (വെള്ളി) കൂടി അപേക്ഷിക്കാം. 5 കോടി മുതൽ 5 കോടി വരെ വാർഷിക വിറ്റുവരവുള്ള കമ്പനികൾക്കാണ് മുൻഗണന. പ്രമോട്ടർമാർ നേരിട്ട് പങ്കെടുക്കണം. താത്പര്യമുള്ളവർ www.ksidc.org/investment/growth-lab/ എന്ന ലിങ്കിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്:7025355299, 0471- 2318922.