വീട് കുത്തിത്തുറന്ന് മോഷണം, പ്രതികൾ പിടിയിൽ

Friday 24 February 2023 1:38 AM IST

കൊല്ലം: വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചവർ പിടിയിൽ.ഇരവിപുരം വാളത്തുംഗൽ വയണക്കുളം കാരാളിത്തോടി വീട്ടിൽ മൻസൂർ (42), തിരുവനന്തപുരം കീഴാറ്റിങ്ങൽ ആലംകോട് ജംഗ്ഷന് സമീപം ചരുവിള വീട്ടിൽ അക്സർഷ(47), പെരിനാട് കുഴിയം തെക്ക് പോച്ചവിള താഴതിൽ ഒസീല മൻസിലിൽ ജിം ഷാജി എന്നുവിളിക്കുന്ന ഷാജഹാൻ( 55)എന്നിവരാണ് അറസ്റ്റിലായത്. മേക്കോണിലുള്ള എ.ആർ മൻസിൽ വീട് കുത്തിത്തുറന്ന് വീടിന്റെ മെയിൻ ബെഡ്റൂമിലെ സ്റ്റീൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 3 പവനോളം വരുന്ന സ്വർണമാലയും ഓരോ പവനോളം വരുന്ന രണ്ട് വളകളുമാണ് മോഷ്ടിച്ചത്. കിളികൊല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.കൊല്ലം അസിസ്റ്റൻറ് പോലീസ് കമ്മീഷണർ എ.അഭിലാഷിന്റെ നിർദ്ദേശാനുസരണം കിളികൊല്ലൂർ എസ്.എച്ച്.ഒ എൻ. ഗിരീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.