പുസ്തകം പ്രകാശനം
Friday 24 February 2023 1:41 AM IST
കരുനാഗപ്പള്ളി : വിശ്വ സാഹിത്യകാരനായ ഫിയോദർ ദസ്തയവ്സ്കിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി അദ്ധ്യാപകനും എഴുത്തുകാരനുമായ പി .സുനിൽകുമാർ രചിച്ച നോവൽ 'പ്രിയപ്പെട്ട ഫിയോദർ' പ്രകാശനം ചെയ്തു. പരിപാടി സി.ആർ .മഹേഷ് എം .എൽ .എ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായി. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.ജെ .പ്രഭാഷ്, കണ്ണൂർ സർവകലാശാല പ്രോ.വൈസ് ചാൻസലർ ഡോ.എ.സാബുവിന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. കവിയും വിവർത്തകനുമായ വേണു വി. ദേശം പുസ്തകം പരിചയപ്പെടുത്തി. പുസ്തകവായനാനുഭവം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പങ്കുവെച്ചു. ബോബി തോമസ് , പി.സുനിൽ കുമാർ, ആർ.രവീന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.
സൈൻ ബുക്ക്‌സ് തിരുവനന്തപുരം ആണ് പ്രസാധകർ.