സൗജന്യ നേത്ര, രക്ത പരിശോധന ക്യാമ്പ്
Friday 24 February 2023 1:43 AM IST
ഓച്ചിറ: ഓച്ചിറ ലയൺസ് ക്ലബ്ബിന്റെയും കൊല്ലം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെയും (എൻഫോഴ്‌സ്‌മെന്റ്) സംയുക്താഭിമുഖ്യത്തിൽ കരുനാഗപ്പള്ളി പ്രിസൈസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ ഓച്ചിറ ലയൺസ് ഹാളിൽ നടത്തും. ലയൺസ് ക്ലബ് പ്രസിഡന്റ് എ.രവീന്ദ്രനാഥൻ പിള്ള അദ്ധ്യക്ഷനാകുന്ന യോഗത്തിൽ കൊല്ലം ആർ.ടി.ഒ എച്ച്. അൻസാരി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ലയൺസ് പ്രിൻസിപ്പൽ അഡ്വൈസർ ഡോ.രവികുമാർ കല്യാണിശേരിൽ മുഖ്യ പ്രഭാഷണം നടത്തും . ക്യാമ്പിനോടനുബന്ധിച്ച് അറ്റ്ലസ് ഡയഗ്നോസ്റ്റിക് ആൻഡ് ഇമേജിംഗ് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ രക്ത പരിശോധനയ്ക്കുള്ള സൗകര്യവുമുണ്ട്. വിവരങ്ങൾക്ക് : 9447704033.