ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാക്കൾ പിടിയിൽ

Friday 24 February 2023 1:45 AM IST

കൊല്ലം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ വയനകം ജംഗ്ഷന് സമീപം കാട്ടുർകളിയിക്കൽ വീട്ടിൽ ചന്ദ്രൻപിള്ളയുടെ മക്കളായ പ്രവീൺ (34), പ്രണവ്(31) എന്നിവരാണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. മാടവന ക്ഷേത്രത്തിലെ ഗാനമേളക്കിടയിലുണ്ടായ തർക്കത്തെ തുടർന്നുള്ള വിരോധത്തിൽ ഇരുവരും ചേർന്ന് പീയുഷ് എന്ന യുവാവിനെ ആക്രമിച്ച് പരിക്കേല്പിക്കുകയായിരുന്നു.. ഓച്ചിറ സ്റ്റേഷൻ ഇൻസ്‌പെക്ടർ നിസാമുദീന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ നിയാസ്, എം.എസ്.നാഥ്, എ.എസ്.ഐ മാരായ ഹരികൃഷ്ണൻ, ഇബ്രാഹീംകുട്ടി, മിനി സി.പി.ഒ മാരായ സുനിൽ, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.