ബ്ലാസ്റ്റേഴ്സിന്റെ സ്‌പോട്ടിംഗ് ഡയറക്ടർ കരോളിസ് തുടരും
Friday 24 February 2023 5:15 AM IST
തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ സ്‌പോട്ടിംഗ് ഡയറക്ടറായി കരോളിസ് സ്‌കിൻകിസ് തുടരും.കരോളിസുമായുള്ള കരാർ കേരള ബ്ലാസ്റ്റേഴ്സ് അഞ്ച് വർഷത്തേക്ക് നീട്ടി. 2028 വരെ ക്ലബിന്റെ കായിക കാര്യങ്ങളുടെ ചുക്കാൻ പിടിക്കുക കരോളിസായിരിക്കും.2020ലാണ് സ്‌പോട്ടിംഗ് ഡയറക്ടറായി കരോളിസ് ക്ലബിനൊപ്പം ചേരുന്നത്. കരോളിസ് ചുമതലയേറ്റെടുത്തതിന് ശേഷം ക്ലബ് ഐ.എസ്.എൽ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി പ്ലേഓഫുകൾക്ക് യോഗ്യത നേടുകയും 2021-22 സീസണിൽ ടീം റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്യുകയും ചെയ്തിരുന്നു.