വോളി ആവേശത്തിൽ കൊച്ചി!

Friday 24 February 2023 5:27 AM IST

ഇന്ന് കാലിക്കറ്റ് ഹീറോസ് - ചെന്നൈ ബ്ലിറ്റ്‌സ്

കൊച്ചി: പ്രൈം വോളിബാൾ ലീഗ് രണ്ടാം സീസൺ അവസാന പാദ മത്സരങ്ങൾ ഇന്ന് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കും. ബംഗളൂരുവിലും ഹൈദരാബാദിലുമായി 20 മത്സരങ്ങൾ പൂർത്തിയാക്കിയാണ് കൊച്ചി സെമിയും ഫൈനലും ഉൾപ്പെടുന്ന മത്സരങ്ങൾക്ക് വേദിയാകുന്നത്. ഇന്നു വൈകിട്ട് ഏഴിന് കൊച്ചിയിലെ ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഹീറോസും ചെന്നൈ ബ്ലിറ്റ്‌സും ഏറ്റുമുട്ടും. കാലിക്കറ്റ് പോയിന്റ് ടേബിൽ നാലാമതും ചെന്നൈ ഏഴാമതുമാണ്.

11 മത്സരങ്ങൾ

പ്രൈം വോളിബാൾ ലീഗിന്റെ അവസാനഘട്ട മത്സരങ്ങളാണ് കൊച്ചിയിൽ നടക്കുക. എല്ലാ ദിവസവും വൈകിട്ട് ഏഴിനാണ് മത്സരങ്ങൾ. 26ന് രണ്ട് മത്സരങ്ങളുണ്ട്. രാത്രി 9.30നാണ് രണ്ടാം മത്സരം. റൗണ്ട് റോബിൻ ലീഗ് റൗണ്ടിൽ എട്ടു മത്സരങ്ങൾ വീതമാണ് ഓരോ ടീമിനുമുള്ളത്.

അഞ്ചും ജയിച്ചാൽ ബോണസ് അഞ്ച് സെറ്റ് പൂർണമായും കളിക്കേണ്ട പ്രൈം വോളി ലീഗിൽ മുഴുവൻ സെറ്റും നേടുന്ന ടീമിന് ഒരു പോയിന്റ് ബോണസായി ലഭിക്കും. ജയിക്കുന്ന ടീമിന് രണ്ടു പോയിന്റാണ് ലഭിക്കുക. ഈ സീസണിൽ ഇതുവരെ മുംബയ് മിറ്റിയോർസ്, അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ടീമുകൾക്ക് മാത്രമാണ് ബോണസ് പോയിന്റ് നേടാനായത്.

കളികാണാൻ

ലൈവ്: സോണി ടെൻ ചാനൽ ശൃംഘലയിലൂടെ മത്സരങ്ങളുടെ തത്സമയ സംപ്രേഷണമുണ്ട്. നേരിട്ടുകാണാൻ ബുക്ക് മൈ ഷോയിലൂടെ കൊച്ചിയിലെ ഓരോ മത്സരങ്ങളുടെയും ടിക്കറ്റുകൾബുക്ക് ചെയ്യാം.

കഴിഞ്ഞ രണ്ട് ലീഗിലും ടീമിനെ പ്രോത്സാഹിപ്പിക്കാൻ ആരാധകരെത്തി. കേരളത്തിലെ ആരാധകരിൽ നിന്ന് സമാനമായ പിന്തുണയുണ്ടാവുമെന്ന് ആത്മവിശ്വാസമുണ്ട്.

ജോയ് ഭട്ടാചാര്യ

സി.ഇ.ഒ

റുപേ പ്രൈം വോളിബാൾ ലീഗ്