ഗോവ തോറ്റു, ഒഡിഷ പ്ലേ ഓഫിൽ
Friday 24 February 2023 5:36 AM IST
ബംഗളൂരു: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ബംഗളൂരുവിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റ ഗോവ പ്ലേ ഓഫ് കാണാതെ പുറത്തായി. ഗോവ തോറ്റതോടെ ഒഡിഷ പ്ലേ ഓഫ് ഉറപ്പിച്ചു. ജയിച്ചിരുന്നെങ്കിൽ ഗോവ പ്ലേ ഓഫിൽ കടന്നേനെ. ബംഗളൂരുവിനായി ശിവശക്തി നാരായണൻ ഇരട്ടഗോൾ നേടിയപ്പോൾ പാബ്ലോ പെരസ് ഒരു തവണ ലക്ഷ്യം കണ്ടു. ഗുവാരോട്ട്സനയാണ് ഗോവയ്ക്കായി സ്കോർ ചെയ്തത്.