ആർദ്രം പാലിയേറ്റിവ് കെയർ വാർഷികം ആചരിച്ചു
Saturday 25 February 2023 12:32 AM IST
ചെർപ്പുളശ്ശേരി: മാങ്ങോട് ആർദ്രം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ 18-ാമത് വാർഷികം ഒറ്റപ്പാലം സബ് കളക്ടർ ഡി.ധർമ്മലശ്രീ ഉദ്ഘാടനം ചെയ്തു. പി.മമ്മിക്കുട്ടി എം.എൽ.എ മുഖ്യാതിഥിയായി. തൃക്കടീരി പഞ്ചായത്ത് പ്രസിഡന്റ് എ.പി.ലതിക അദ്ധ്യക്ഷയായി. മുഖ്യ രക്ഷാധികാരി ഡോ.പി.ടി.ഹമീദ് ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ പി.രാമചന്ദ്രൻ, വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലക്ഷ്മി, ഡി.സംഗീത, വി.പി. ഹുസൈൻ, എൻ.സുകുമാരൻ, മുഹമ്മദലി അൻസാരി എന്നിവർ സംസാരിച്ചു. വാഹന പ്രചാരണ ജാഥയോടെയാണ് പരിപാടികൾ ആരംഭിച്ചത്. പി.ശ്രീകുമാർ ജാഥ ഫ്ളാഗ് ഓഫ് ചെയ്തു.