മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു

Saturday 25 February 2023 12:49 AM IST

ചാലിശേരി: തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വൃദ്ധർക്ക് വിവിധ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. ചാലിശേരി സി.എച്ച്.സിയിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി.റജീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി അദ്ധ്യക്ഷനായി. ജി.ഇ.ഒ കെ.പ്രസാദ് പദ്ധതി വിശദീകരിച്ചു. ഹോസ്പിറ്റൽ കോട്ട്, എയർ ബെഡ്, വാട്ടർ ബെഡ്, വീൽ ചെയർ, ഡയപ്പർ, ഓക്സിജൻ കോൺസൺട്രേറ്റർ എന്നിവ വിതരണം ചെയ്തു. ഇരുപത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കിടപ്പിലായ വൃദ്ധർക്ക് പദ്ധതി നടപ്പാക്കിയത്. ബ്ലോക്ക് പഞ്ചായത്തംഗളായ കൃഷ്ണകുമാർ, ഷെറീന, ധന്യ സുരേന്ദ്രൻ, എം.മുഹമ്മദ് എന്നിവർ സംസാരിച്ചു.