ഇന്റർ പ്രൈമറി സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്
Saturday 25 February 2023 12:01 AM IST
രാമനാട്ടുകര :ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ സംഘടിപ്പിക്കുന്ന ആറാമത് കെ.എ.ഹസൻകുട്ടി സാഹിബ് മെമ്മോറിയൽ ഇന്റർ പ്രൈമറി സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് മാർച്ച് ഒന്നിന് ആരംഭിക്കും. എട്ട് ടീമുകൾ പങ്കെടുക്കും. സ്വാഗതസംഘം രൂപീകരണ യോഗം പ്രധാനാദ്ധ്യാപകൻ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി പ്രധാനാദ്ധ്യാപകൻ എം.എ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. മാനേജർ കെ.കുഞ്ഞലവി ചെയർമാനായും വി.പി.എ ജലീൽ കൺവീനറായും സ്വാഗത സംഘം രൂപീകരിച്ചു. വി.എം ജൂലി, സി.പി. സൈഫുദ്ധീൻ , വി.പി മുനീർ , റമീസ് ശിബാൽ , എം.സി സൈഫുദ്ധീൻ, എം.വി ഇർഷാദ്, കെ.ടി റഷീദ്, പി മുഹമ്മദ് ഷംവീൽ , തൻസീം അസ്ലം എന്നിവർ പ്രസംഗിച്ചു.