ജാഥ ഒഴിവാക്കി ദല്ലാളിന്റെ ചടങ്ങിൽ ഇ.പി : സി.പി.എമ്മിൽ അസ്വസ്ഥത

Saturday 25 February 2023 12:00 AM IST

തിരുവനന്തപുരം: സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് വിട്ടുനിൽക്കുന്ന കേന്ദ്ര കമ്മറ്റി അംഗം ഇ.പി. ജയരാജൻ, വിവാദ ഇടനിലക്കാരൻ നന്ദകുമാറിന്റെ കൊച്ചിയിലുള്ള വീട്ടിലെത്തിയതിനെച്ചൊല്ലി പുതിയ വിവാദം.

ജാഥയുടെ കണ്ണൂർ, കാസർകോട് ജില്ലകളിലെ പര്യടനത്തിൽ ജയരാജന്റെ അസാന്നിദ്ധ്യം

ചർച്ചയായിരുന്നു. ഇന്നലെ കോഴിക്കോട്ട് നടന്ന പരിപാടിൽ പങ്കെടുക്കുമെന്ന് പറഞ്ഞെങ്കിലും അവസാന

നിമിഷം പിന്മാറി. കാസർകോട്ട് ജാഥയുടെ ഉദ്ഘാടനത്തിന് തലേന്ന് ഞായറാഴ്ച, വിവാദ ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിക്കൽ ചടങ്ങിൽ എറണാകുളത്ത് ജയരാജൻ പങ്കെടുത്തതിന്റെ വിവരങ്ങൾ അതിനിടെ പുറത്തായത് പാർട്ടിയെ പ്രതിസന്ധിയിലാക്കി. ലാവ്‌ലിൻ കേസ് തൊട്ട് സി.പി.എമ്മിൽ പലതരത്തിൽ പ്രതിസന്ധിക്ക് വഴിയൊരുക്കിയ ആളാണ് നന്ദകുമാർ. ഏറ്റവുമൊടുവിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ പൊട്ടിപ്പുറപ്പെട്ട ആഴക്കടൽ മത്സ്യബന്ധനക്കരാർ വിവാദത്തിന് പിന്നാലെ കുണ്ടറയിൽ ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരെ നന്ദകുമാറിന്റെ അനുയായി സ്ഥാനാർത്ഥിയായതും ചർച്ചയായിരുന്നു.

. പാപ്പിനിശേരി അരോളിയിലെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ തന്നെ കാണാനെത്തിയ മാദ്ധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് കോഴിക്കോട് കൊടുവള്ളിയിൽ വൈകിട്ട് നടക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കുമെന്ന് ജയരാജൻ വ്യക്തമാക്കിയത്. എന്നാൽ വൈകിട്ട് നാലിന് കോഴിക്കോട്ടെ ജാഥയിലെത്തിയില്ല. തെറ്റ് തിരുത്തൽ രേഖയുടെ ചർച്ചയ്ക്കിടെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ തനിക്കെതിരെ പി. ജയരാജൻ ഉന്നയിച്ച ആരോപണം ആസൂത്രിതമാണെന്ന് കരുതുന്ന ഇ.പി. ജയരാജൻ , പിന്നിൽ സംസ്ഥാന നേതൃത്വത്തെയും സംശയിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തോടടുപ്പമുള്ളവരുടെ അടക്കം പറച്ചിൽ. എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായും പിന്നാലെ പൊളിറ്റ്ബ്യൂറോ അംഗമായും തിരഞ്ഞെടുക്കപ്പെട്ടതോടെ, പല നിലയ്ക്കും പ്രതിഷേധങ്ങൾ പ്രകടിപ്പിച്ചു കൊണ്ടിരുന്ന ഇ.പി. ജയരാജൻ, ഏറ്റവുമൊടുവിൽ പാർട്ടി സെക്രട്ടറി നയിക്കുന്ന സംസ്ഥാനതല ജാഥ ബഹിഷ്കരിച്ചാണ് അരിശം തീർക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് ദീർഘനാൾ അവധിയിൽ പോയ ജയരാജൻ, ഇടതുമുന്നണി നടത്തിയ രാജ്ഭവൻ ഉപരോധവും ബഹിഷ്കരിച്ചു. പിന്നീടും സി.പി.എം നേതൃയോഗങ്ങളിൽ നിന്ന് വിട്ടുനിന്നു. കഴിഞ്ഞ ഡിസംബർ 23നും 24നും ചേർന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ ജയരാജനെതിരെ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ സാമ്പത്തിക കുറ്റാരോപണം പി. ജയരാജൻ ഉയർത്തിയതോടെ, ചർച്ച മറ്റൊരു വഴിയിലേക്ക് മാറി. കണ്ണൂരിലെ വൈദേകം റിസോർട്ടിൽ പങ്കാളിത്തമില്ലാത്ത തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്ന് കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇ.പി ആവശ്യപ്പെട്ടു. വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിന് വിട്ടെങ്കിലും, ഇനി ജാഥയ്ക്ക് ശേഷമേ സെക്രട്ടേറിയറ്റ് ചേർന്ന് വിഷയം പരിഗണിക്കാനിടയുള്ളൂ.

ഇ.​പി​-​ന​ന്ദ​കു​മാ​ർ​​​ ​കൂ​ടി​​​ക്കാ​ഴ്ച ക്ഷേ​ത്ര​ ​ഊ​ട്ടു​പു​ര​യി​ൽ​ ​വ​ച്ച്

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ .​വെ​ണ്ണ​ല​ ​തൈ​ക്കാ​ട്ട് ​മ​ഹാ​ദേ​വ​ ​ക്ഷേ​ത്ര​ത്തി​​​ലെ​ ​ശി​​​വ​രാ​ത്രി​​​ ​മ​ഹോ​ത്സ​വ​ത്തി​​​നി​​​ടെ​യാ​യി​​​രു​ന്നു​ 19​ന് ​ഇ.​പി​ ​ജ​യ​രാ​ജ​ൻ​ ​വി​വാ​ദ​ ​ദ​ല്ലാ​ൾ​ ​ന​ന്ദ​കു​മാ​റി​​​നെ​ ​ക​ണ്ട​ത്.​പ്രൊ​ഫ.​കെ.​വി​​.​ ​തോ​മ​സും,​ ​തൃ​ക്കാ​ക്ക​ര​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ല​ത്ത് ​കോ​ൺ​​​ഗ്ര​സ് ​വി​​​ട്ട് ​സി​​.​പി​​.​എ​മ്മി​​​ലെ​ത്തി​​​യ​ ​മു​ൻ​ ​കൗ​ൺ​​​സി​​​ല​ർ​ ​എം.​ബി​​​​​​.​ ​മു​ര​ളീ​ധ​ര​നും​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഉ​‌ൗ​ട്ടു​പു​ര​യി​​​ൽ​ ​വ​ച്ചാ​യി​രു​ന്നു​ ​കൂ​ടി​​​ക്കാ​ഴ്ച​യും​ ​ഭ​ക്ഷ​ണ​വും.​ ​ഇ​വി​​​ടെ​ ​വ​ച്ചാ​ണ് ​ന​ന്ദ​കു​മാ​റി​​​ന്റെ​ ​അ​മ്മ​ ​ടി​​.​ ​ശാ​ന്ത​കു​മാ​രി​​​യെ​ ​ഇ.​പി​ ​ഷാ​ൾ​ ​അ​ണി​​​യി​​​ച്ച​ത്. ജ​നു​വ​രി​​​യി​​​ൽ​ ​ശാ​ന്ത​കു​മാ​രി​യു​ടെ​ 80​-ാം​ ​പി​​​റ​ന്നാ​ൾ​ ​ആ​ഘോ​ഷ​ത്തി​​​ൽ​ ​രാ​ഷ്ട്രീ​യ,​ ​സി​​​നി​​​മാ​ ​മേ​ഖ​ല​യി​​​ലെ​ ​പ്ര​മു​ഖ​ർ​ ​പ​ങ്കെ​ടു​ത്തി​​​രു​ന്നു.​ ​അ​ന്ന് ​ജ​യ​രാ​ജ​ൻ​ ​എ​ത്തി​​​യി​​​രു​ന്നി​​​ല്ല.​ ​ക്ഷേ​ത്ര​ ​ട്ര​സ്റ്റ് ​ചെ​യ​ർ​മാ​നാ​ണ് ​ടി​​.​ജി​​.​ ​ന​ന്ദ​കു​മാ​ർ.​ ​ഇ​ട​പ്പ​ള്ളി​ ​അ​രൂ​ർ​ ​ബൈ​പ്പാ​സി​​​ൽ​ ​വെ​ണ്ണ​ല​യി​ൽ​ ​നി​​​ന്ന് ​ര​ണ്ട് ​കി​​​ലോ​മീ​റ്റ​ർ​ ​കി​​​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള​ ​ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്ന​ ​പു​രാ​ത​ന​ ​ക്ഷേ​ത്രം​ ​ആ​റ് ​വ​ർ​ഷം​ ​മു​മ്പാ​ണ് ​ന​ന്ദ​കു​മാ​ർ​ ​ചെ​യ​ർ​മാ​നാ​യ​ ​ട്ര​സ്റ്റി​​​ന്റെ​ ​നി​​​യ​ന്ത്ര​ണ​ത്തി​​​ലാ​യ​ത്.

ഇ.​പി​യെ​ ​ക്ഷ​ണി​ച്ചി​ല്ലെ​ന്ന് ന​ന്ദ​ ​കു​മാർ ഇ.​പി.​ ​ജ​യ​രാ​ജ​നും​ ​പ്രൊ​ഫ.​ ​കെ.​വി​​.​ ​തോ​മ​സും​ ​യാ​ദൃ​ച്ഛി​​​ക​മാ​യി​​​ ​ക്ഷേ​ത്ര​ത്തി​​​ലെ​ ​ച​ട​ങ്ങി​ന് ​എ​ത്തി​​​യ​താ​ണ്.​ ​ഞാ​ൻ​ ​ക്ഷ​ണി​​​ച്ചി​​​ട്ടി​​​ല്ല.​ ​മു​തി​​​ർ​ന്ന​ ​ആ​ളെ​ന്ന​ ​നി​​​ല​യി​​​ൽ​ ​ഞ​ങ്ങ​ൾ​ ​ന​ൽ​കി​യ​ ​ഷാ​ൾ​ ​അ​മ്മ​യെ​ ​അ​ണി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​എം.​ബി​​.​ ​മു​ര​ളീ​ധ​ര​നാ​ണ് ​ഇ​വ​രു​മാ​യി​​​ ​എ​ത്തി​​​യ​ത്.​ ​വീ​ട്ടി​​​ലേ​ക്ക് ​വ​ന്നി​​​ട്ടി​​​ല്ല.​ ​സ്വ​കാ​ര്യ​ ​സ​ന്ദ​ർ​ശ​ന​വു​മ​ല്ല.​ ​അ​നാ​വ​ശ്യ​ ​വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് ​പൗ​രാ​ണി​ക​ ​ക്ഷേ​ത്ര​ത്തെ​ ​വ​ലി​ച്ചി​ഴ​യ്ക്ക​രു​ത്.

ന​ന്ദ​കു​മാ​റി​ന്റെ​ ​അ​മ്മ​യെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു​:​ഇ.​പി

ആ​ശു​പ​ത്രി​​​യി​​​ൽ​ ​ക​ഴി​​​യു​ന്ന​ ​പാ​ർ​ട്ടി​​​ ​പ്ര​വ​ർ​ത്ത​ക​നെ​ ​കാ​ണാ​നാ​ണ് ​കൊ​ച്ചി​​​യി​​​ലെ​ത്തി​​​യ​ത്.​ ​മ​ട​ങ്ങും​ ​വ​ഴി​​​ ​എം.​ബി​​.​മു​ര​ളീ​ധ​ര​ൻ​ ​അ​ദ്ദേ​ഹം​ ​ഭാ​ര​വാ​ഹി​​​യാ​യ​ ​ക്ഷേ​ത്ര​ത്തി​​​ലെ​ ​ഉ​ത്സ​വ​ത്തി​​​നും അ​ന്ന​ദാ​ന​ത്തി​​​നും​ ​ക്ഷ​ണി​​​ച്ചു​ ​കൊ​ണ്ടു​പോ​വു​ക​യാ​യി​​​രു​ന്നു.​ ​ഒ​ര​മ്മ​യെ​ ​ആ​ദ​രി​ക്ക​ണ​മെ​ന്ന് ​ക്ഷേ​ത്രം​ ​ഭാ​ര​വാ​ഹി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ​ ​അ​ത് ​ചെ​യ്തു.​ ​ന​ന്ദ​കു​മാ​റി​ന്റെ​ ​അ​മ്മ​യാ​ണെ​ന്ന് ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​വാ​ർ​ത്ത​ക​ൾ​ ​ആ​രു​ടെ​ ​സൃ​ഷ്ടി​​​യാ​ണെ​ന്ന് ​അ​റി​​​യാം.