വയോജനങ്ങൾക്ക് കട്ടിലുകൾ നൽകി

Saturday 25 February 2023 12:02 AM IST
ചോറോട് വയോജനങ്ങൾക്ക് കട്ടിൽ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് രേവതി പെരുവാടിയിൽ ഉദ്ഘാടനം ചെയ്യുന്നു

വടകര: ചോറോട് ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വയോജനങ്ങൾക്ക് കട്ടിലുകൾ നൽകി. വരിശ്യക്കുനി യു.പി.സ്കൂളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്യാമള പൂവേരി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.മധുസൂദനൻ, സി.നാരായണൻ, മെമ്പർമാരായ പി.ലിസി, പ്രസാദ് വിലങ്ങിൽ, പുഷ്പ മഠത്തിൽ, ജംഷിദ കെ എന്നിവർ പ്രസംഗിച്ചു. ഐ സി.ഡി.എസ് സൂപ്പർവൈസർ സീന പി.ടി.കെ സ്വാഗതവും അങ്കണവാടി അദ്ധ്യാപിക റീത്ത ഗംഗാധരൻ നന്ദിയും പറഞ്ഞു. 21 വാർഡുകളിലായി 303 കട്ടിലുകൾ വിതരണം നടത്തും. പതിനഞ്ച് ലക്ഷം രൂപയോളം പദ്ധതിക്കായി ചെലവിടും. ഗ്രാമസഭകളിൽ അപേക്ഷ നൽകിയ അർഹരായ വയോജന ങ്ങൾക്കാണ് കട്ടിലുകൾ നൽകുന്നത്.