പരിവാർ സംഘടന സമ്മേളനം
Saturday 25 February 2023 12:08 AM IST
കളമശേരി: ഹിന്ദു ഐക്യവേദി പറവൂർ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 27 ന് പറവൂർ മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന ഹിന്ദു മഹാ സമ്മേളനത്തിന് മുന്നോടിയായി ഏലൂർ മസ്ദൂർഭവനിൽ പരിവാർ സംഘടനകളുടെ സമ്മേളനം നടന്നു. ഹിന്ദു ഐക്യവേദി മദ്ധ്യ മേഖലാ സംഘടനാ സെക്രട്ടറി എം.സി. സാബു ശാന്തി ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ്. മണ്ഡൽ കാര്യവാഹ് ലിബിൻ ബാബു അദ്ധ്യക്ഷനായി. കെ.ജി. സജീവൻ, കെ.എസ്. സനന്ദനൻ, മുനിസിപ്പൽ പ്രസിസന്റ് ബി. മധുസൂദനൻ നായർ, കെ. കൃഷ്ണദാസ്, പി.ടി. ഷാജി, ജി.ബിനു, കെ.കെ. ഷാജി, ടി.ഡി. സന്തോഷ് , പി.എസ്. സേതുനാഥ്, ഗോപികൃഷ്ണൻ എന്നിവർ സംസാരിച്ചു.