കുരമ്പാലയിൽ ഇന്ന് മറുതാക്കോലമെത്തും
Saturday 25 February 2023 12:08 AM IST
പന്തളം : കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ അടവി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് ഗണപതിക്കോലവും മറുതാക്കോലവും കളത്തിലെത്തും. രാതി 9ന് തപ്പു കാച്ചിക്കൊട്ടി താവടി തുള്ളും. പന്നത്താവടി, പടയണിവിനോദം എന്നിവയ്ക്ക് ശേഷമാണ് കോലങ്ങൾ എത്തുന്നത്. താവടിതാളത്തെ അടിസ്ഥാനമാക്കി മെയ് വഴക്കത്തോടെ ആയോധന കലകളെ ഓർമ്മപ്പെടുത്തുന്ന ചുവടുവയ്പ്പാണ് താവടി. പ്രധാന തുള്ളൽക്കാരൻ കൈമണിയിൽ താളമിട്ടുകൊണ്ട് തവടി ചവിട്ടും, തൊട്ടുപിന്നിലായി ഏതാനം പേർ കൈകോർത്ത് പിടിച്ച് മുൻതുള്ളക്കാരന്റെ ചുവടുകൾക്കനുസൃതമായി ചുവടുവയ്ക്കും. നാളെ വടിമാടൻ കോലം, അരക്കി യക്ഷിക്കോലം എന്നിവയാണ് കളത്തിൽ എത്തുന്നത്.